ആറ്റിങ്ങൽ: കെ.എം.സി.ഡബ്ല്യു.എഫ് (ClTU) ആറ്റിങ്ങൽ വർക്കല യൂണിറ്റുകളുടെ രക്ഷാധികാരിയായി മുൻ നഗരസഭ ചെയർമാൻ സി.ജെ. രാജേഷ്കുമാർ ചുമതലയേറ്റു. ഡിസംബർ 20 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കമ്മറ്റിയിൽ ഇദ്ദേഹത്തെ ജില്ലാ ഭാരവാഹിയായി തിരഞ്ഞെടുത്തിരുന്നു. തുടർന്നാണ് ആറ്റിങ്ങൽ വർക്കല നഗരസഭാ യൂണിറ്റുകളുടെ ചുമതലയും കൈമാറിയത്. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അമ്പിളി അധ്യക്ഷതയും പ്രസിഡന്റെ് എസ്.ശശികുമാർ സ്വാഗതവും പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം ഷീല, എൻജിഒ യൂണിയൻ ജില്ലാ കമ്മറ്റി അംഗം കെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.