ബാലസംഘം രൂപീകരണത്തിന്റെ എൺപത്തി ആറാം വാർഷികാഘോഷ ത്തോടനുബന്ധിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. ബാലസംഘം കൂന്തള്ളൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്ര പാലകുന്ന് ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. തുടർന്ന് കാട്ടുമുറാക്കലിൽ നടന്ന സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കുമാരി അശ്വനി ഉദയൻ അധ്യക്ഷയായി. വൈഗ ചഞ്ചൽ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു.
ബാലസംഘം കൺവീനർ സന്തോഷ് കുമാർ ,ജി.വേണുഗോപാലൻ നായർ, ഹരീഷ് ദാസ് ,വിജുകുമാർ , അനിൽകുമാർ,ടോമി, ഗോപകുമാർ എന്നിവർ പങ്കെടുത്തു.