Search
Close this search box.

ശ്രീനാരായണഗുരുദേവ ആൽബം ശ്രദ്ധേയമാകുന്നു

Screenshot_2023-12-30-17-09-08-59_6012fa4d4ddec268fc5c7112cbb265e7

യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായതോടെ സമൂഹ മാധ്യമങ്ങൾ വഴി ഇതിനകം നിരവധി പേർ ഗാനം കൈമാറി കഴിഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ പുനസൃഷ്ടിച്ച ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറമാണ്. കേരളപുരം ശ്രീകുമാർ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.രാജേന്ദ്രനാണ്. അരുൺമോഹനൻ, പ്രേംജിത്ത് ചിറയിൻകീഴ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ദൃശ്യവേദിയാണ് ആൽബം പുറത്തിറക്കിയത്. സ്വദേശത്തും വിദേശത്തുമായി നിരവധിപേർ സാമൂഹ്യ മാധ്യമങ്ങളിൽ ഗാനം പങ്കുവയ്ക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!