ആറ്റിങ്ങൽ : തച്ചൂർകുന്ന് പൈപ്പ് ലൈൻ റോഡ് മുള്ളലംവിള വീട്ടിൽ അപ്പു (66) അന്തരിച്ചു. വർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് (04.01.2024) വൈകിട്ട് 4 മണിക്ക് പരേതന്റെ വീട്ടുവളപ്പിൽ വെച്ച് മൃതദേഹം സംസ്കരിക്കും. ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർമാൻ കെ.തമ്പിയുടെ സഹോദരി ഭർത്താവാണ് അന്തരിച്ച അപ്പു.
ഭാര്യ : തങ്കമണി
മക്കൾ : അനിത, കണ്ണൻ
മരുമക്കൾ : രാജീവ്, ജിജി