മംഗലപുരം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വായോജനങ്ങൾക്കുള്ള കട്ടിൽ വിതരണോദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകം നിർവ ഹിച്ചു. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ. എസ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല,പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, ബിന്ദുബാബു, കെ. കരുണാകരൻ, ഐസിഡിഎസ് സൂപ്പർവൈസർ ഷംനഖാൻ തുടങ്ങിയവർ പങ്കെടുത്തു.