കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെക്കാലവിളാകം ഭാഗത്തെ കടകളിൽ മോഷണ ശ്രമം. രണ്ടു കടകളിലാണ് മോഷണ ശ്രമം നടന്നിട്ടുള്ളത്. ഒരു ഹാർഡ് വെയർ കടയിലും ഒരു ചെറിയ പെട്ടിക്കടയിലും. ഹാർഡ് വെയർ കടയിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ല എന്നാണ് കിട്ടിയ വിവരം. എന്നാൽ മറ്റേ കടയിൽ നിന്നും 2000 രൂപ നഷ്ടപ്പെട്ടതായി പറയുന്നു. ഇന്ന് രാവിലേ നോക്കുമ്പോൾ കടകൾ തുറന്ന നിലയിൽ ആയിരുന്നു. പൂട്ട് പൊളിച്ചാണ് കടകൾ തുറന്നിരിക്കുന്നത്. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പരിസരത്തെ സിസിടീവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് കടയ്ക്കാവൂർ എസ്. ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.