Search
Close this search box.

മംഗലപുരത്ത് ബാല ഗ്രാമസഭയും സമ്മാന വിതരണവും നടന്നു

IMG-20240108-WA0009

മംഗലപുരം: നവകേരള സദസിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്ത് തലത്തിൽ നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണവും ബാല ഗ്രാമസഭയും ഗ്രാമ പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലത്തിൽ നടന്ന് വരുന്ന ബാല സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനും, ഗ്രാമ പഞ്ചായത്ത് പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ബാല ഗ്രാമസഭ രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ നിന്നും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ തെരെഞ്ഞടുത്ത് അവബോധം നൽകി. വികസന കാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ വനജ കുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോന്നക്കൽ രവി , അജികുമാർ, ബിന്ദു ബാബു, കരുണാകരൻ, ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം എന്ന വിഷയത്തിൽ പള്ളിപ്പുറം ജയകുമാർ കുട്ടികൾക്ക് പഠന ക്ലാസ്സ് നൽകി. തുടർന്ന് ബാല ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ചേർന്ന് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!