Search
Close this search box.

മെഡിസെപ്പ് പദ്ധതി ജീവനക്കാർക്ക് പ്രയോജനകരമായി നടപ്പാക്കണം : കെ.പി.എസ്.ടി.എ.

IMG-20240108-WA0001

പ്രായോഗികത ശാസ്ത്രീയമായി പഠിക്കാതെ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിന്മാറുന്ന സാഹചര്യത്തിൽ ആവശ്യക്കാർക്ക് മാത്രം പദ്ധതിയിൽ ചേരാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നും കെ.പി.എസ്.ടി.എ. വെഞ്ഞാറമൂട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈ പദ്ധതി വന്നതോടെ സർക്കാർ റീ ഇമ്പേഴ്‌സ് ഒഴിവാക്കിയിരുന്നു. സൗജന്യമായി ലഭിക്കേണ്ട ചികിത്സക്ക് പല ആശുപത്രികളും മുൻകൂറായി പണം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പ്രയോജനകരമായ രീതിയിൽ മെഡിസെപ്പ് പദ്ധതി നടപ്പിലാക്കണം.

കെ.പി.എസ്.‌ടി.എ വെഞ്ഞാറമൂട് ബ്രാഞ്ച് സമ്മേളനം തെമ്പാമൂട് ജനത ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എൻ. സാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് പ്രദീപ് നാരായൺ, ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഹസീന ബീവി എച്ച്. (പ്രസിഡന്റ്), അരുൺ നന്ദ (സെക്രട്ടറി), നിഥിൻ എസ്.കെ. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!