ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള വാർഡുസഭാ യോഗം സംഘടിപ്പിച്ചു. ജനുവരി 13 ന് നടക്കുന്ന വികസന സെമിനാറിന് മുന്നോടിയായാണ് 31 വാർഡിലെയും ഭിന്നശേഷി കുട്ടികളെയും രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വാർഡുസഭാ യോഗം നടത്തിയത്. ഡയറ്റ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച യോഗം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ എസ്.ഷീജ സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.നജാം അധ്യക്ഷതയും വഹിച്ചു. ഐ.സി.ഡി.സി സൂപ്പർവൈസർ റെജി പദ്ധതി വിശദീകരണവും റിപ്പോർട്ട് അവതരണവും നടത്തി. സ്ഥിരം സമിതി അംഗങ്ങളായ രമ്യസുധീർ, എസ്.ഗിരിജ, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, ലൈലാബീവി, രമാദേവി, മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ ജി.എസ്.ബിനു യോഗത്തിന് നന്ദിയും പറഞ്ഞു.