Search
Close this search box.

ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

IMG-20240113-WA0026

ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം 2024 – 25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ എംഎൽഎ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു. 13.5 കോടിയോളം രൂപ ഇതിനായി വിവിധ ഫണ്ടുകളിലൂടെ ചിലവഴിക്കും. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന തോടൊപ്പം കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ, ശുചീകരണ മേഖലകൾക്കും പ്രാദേശിക സാമ്പത്തിക മേഖലകൾക്കും കൂടി പ്രാധാന്യം നൽകുന്നതായിരിക്കും പുതിയ പദ്ധതികൾ. നഗരസഞ്ചയ പദ്ധതി, പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ആരോഗ്യ ഗ്രാന്റ്, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്, ബയോ മൈനിംഗ്, എഫ്.എസ്.റ്റി.പി ട്രീറ്റ്മെന്റ് പ്ലാന്റ്, വനിതകളുടെ ഉന്നമനത്തിനു വേണ്ടി നടപ്പിലാക്കുന്ന വനിത പദ്ധതി, ടൗൺഹാളിന്റെ പൂർത്തീകരണം എന്നിങ്ങനെ നഗരസഭയുടെ തനതു പദ്ധതികളും വരും സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തിയാക്കാനാണ് ഭരണകൂടം ഉദ്യേശിക്കുന്നത്.

ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന യോഗത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ എസ്.ഷീജ സ്വാഗതവും, സെക്രട്ടറി കെ.എസ്‌.അരുൺ റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എ.നജാം, രമ്യാസുധീർ, എസ്.ഗിരിജ, അസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീർരാജ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയദാസ് സെമിനാറിന് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!