Search
Close this search box.

മണമ്പൂർ പഞ്ചായത്തിലെ 60 ആം നമ്പർ റേഷൻ കട കെ സ്റ്റോറായി

IMG-20240112-WA0075

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മണമ്പൂർ പഞ്ചായത്തിലെ 60ആം നമ്പർ റേഷൻ കട കെ സ്റ്റോറായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെരഞ്ഞെടുക്കുകയുണ്ടായി. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക കവലയൂർ സ്കൂൾ ജംഗ്ഷനിൽ ഉള്ള റേഷൻ കടയിൽ വെച്ച് നിർവഹിക്കുകയുണ്ടായി.

സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ എല്ലാത്തരം സാധനങ്ങളും ലഭ്യമാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് കെ സ്റ്റോറുകൾ ആരംഭിച്ചിട്ടുള്ളത് എന്നും ആറ്റിങ്ങൽ മണ്ഡലത്തിൽ മൂന്നാമത്തെയും മണമ്പൂർ പഞ്ചായത്തിലെ രണ്ടാമത്തെയും കെ സ്റ്റോറാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് എംഎൽഎ അറിയിച്ചു.
സപ്ലൈകോയുടെ തനത് ഉൽപ്പന്നമായ ശബരി, മിൽമ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന വിവിധ ഉൽപ്പന്നങ്ങൾ, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിണ്ടർ എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ പ്രാദേശിക ചെറുകിട സംരംഭകർ (MSME) ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന 96 ഇനം സാധനങ്ങൾ കെ സ്റ്റോർ വഴി ലഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. ഇത് വഴി നാട്ടുമ്പുറത്തെ സാധാരണ സംരംഭകർക്ക് അവരുടെ ഉൽപ്പെന്നങ്ങൾക്ക് പുതിയ വിപണന സാധ്യത സംജാതമായതയും എംഎൽഎ അഭിപ്രായപ്പെട്ടു.

എല്ലാത്തരം ഓൺലൈൻ അപേക്ഷകളും, വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ ബില്ലുകളും 10000 രൂപ വരെ പണം പിൻവലിക്കാൻ ഉള്ള സംവിധാനവും കെ സ്റ്റോറിൽ ലഭ്യമാണെന്ന് എംഎൽഎ പറഞ്ഞു.

മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി വി തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസർ ബൈജു വി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. അക്ബർ, മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി സുധീർ, പി സുരേഷ് കുമാർ,  ബൈജു. ബി, ജയന്തി എൻ , സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ റിയാസ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ നായർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സവാദ് ഖാൻ , ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌  കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ആശ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!