Search
Close this search box.

ദേശീയ കലാ ഉത്സവം കേരളത്തിന് മൂന്നു സ്വർണ്ണം

IMG-20240112-WA0059

തിരുവനന്തപുരം :ഡൽഹിയിൽ വച്ച് നടന്ന ദേശീയ കലാ ഉത്സവ് 2024 കേരളം മൂന്ന് സ്വർണ മെഡലുകൾ നേടി.സോളോ ആക്ട് ഡ്രാമ കണ്ണൂർ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗസൽ ഫാബിയോ,ടോയ് മേക്കിങ് മലപ്പുറം നെല്ലിക്കുത്ത് വി എച്ച് എസ് എസ് വിദിൻ ടി,ക്ലാസിക്കൽ ഡാൻസ് എറണാകുളം എളമക്കര ജിഎച്ച്എസ്സ്സിലെ നിരഞ്ജൻ എൻ എസ് എന്നിവരാണ് കേരളത്തിനുവേണ്ടി സ്വർണം നേടിയത്.വിവിധ സംസ്ഥാനങ്ങളിലായി 341 പെൺകുട്ടികളും 339 ആൺകുട്ടികളും പങ്കെടുത്തു.വിവിധ സംസ്ഥാനങ്ങളുടെ വസ്ത്രധാരണം സംസ്കാരം ഭാഷ എന്നിവ കുട്ടികൾക്ക് നേരിട്ട് കണ്ടും കേട്ടും മനസ്സിലാക്കുന്നതിനുള്ള ഒരു അവസരം ലഭിച്ചു.ഏറ്റവും കൂടുതൽ സ്വർണം മെഡലുകൾ നേടുന്ന സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിന് ലഭിച്ചു.22 സംഘം 13ന് ദില്ലി ദർശനവും കഴിഞ്ഞ് 15ന് കേരളത്തിൽ എത്തിച്ചേരും.പങ്കെടുത്ത എല്ലാ മത്സരങ്ങളിലും കേരളത്തിന്റെതായ തനത് കലകൾ അവതരിപ്പിച്ചതിന് പ്രത്യേക പരാമർശം കുട്ടികൾക്ക് കൂടുതൽ ഊർജം പകർന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!