Search
Close this search box.

അവനവഞ്ചേരി ഗവ. ഹൈസ്കൂൾ എസ്.പി.സി. യൂണിറ്റിന് പുരസ്കാരം

IMG-20240115-WA0004

എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ വിമുക്തി മിഷൻ “ലഹരിക്കെതിരേ ചിത്ര മതിൽ” എന്ന പേരിൽ സംഘടിപ്പിച്ച ചുമർച്ചിത്രരചനാ മത്സരത്തിൽ അവനവൻചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് വിജയികളായി. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരേ വിദ്യാർഥികളിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്കായി മത്സരം സംഘടിപ്പിച്ചത്.

എക്സൈസ് പ്രിവൻ്റീവ് ഓഫിസർ കെ. ഷിബുകുമാർ സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമിക്ക് പുരസ്കാരം കൈമാറി. പ്രിവൻ്റീവ് ഓഫിസർ അബ്ദുൽ ഹാഷിം സിവിൽ എകസൈസ് ഓഫിസർ എം.എസ്. ഷൈൻ, എസ്.പി.സി. ചുമതലയുള്ള അധ്യാപകൻ എൻ. സാബു, ആർ.എസ്. ലിജിൻ, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!