Search
Close this search box.

ഐഡിയ 23 പരിശീലനത്തിന് ബിആർസിയിൽ തുടക്കമായി.

IMG-20240116-WA0107

കിളിമാനൂർ: സമഗ്രശിക്ഷ കേരളം കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥികൾക്കായുള്ള ത്രിദിന ശില്പശാല ഐഡിയ 23 സംഘടിപ്പിച്ചു. ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി വരുന്ന വിദ്യാർഥികൾ പ്രാദേശിക വിഭവങ്ങളും സാധ്യതകളും കണ്ടെത്തി വരുമാനം നേടുക എന്ന ലക്ഷ്യ ത്തോടെയാണ് എസ് എസ് കെ ഈ പദ്ധതി നടപ്പിലാക്കുന്നത്. കിളിമാനൂർ പ്രോജക്ട് കോഡിനേറ്റർ നവാസ് കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പ്രോജക്ട് കോഡിനേറ്റർ ജവാദ് എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ഷാഹിന കെ, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പ്രദീപ് വി എസ്, ഡയറ്റ് സീനിയർ ലക്ചറർ ഡോക്ടർ വി സുലഭ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹയർ സെക്കൻഡറി/വൊ ക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരായ നൗഫൽ എ, നിസാം പി, ജി വിഎച്ച്എസ്എസ് പകൽക്കുറിമുൻ പ്രിൻസിപ്പൽ സജീന. ജെ,ആർ പി ആയ സുനിത ബി എസ് എന്നിവർ സംസാരിച്ചു.സി ആർ സി കോഡിനേറ്റർ സ്മിത പികെ സ്വാഗതം ആശംസിച്ച ചടങ്ങിന് ആർ പി അനീഷ് എം ജെ. നന്ദി അർപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 45 വിദ്യാർത്ഥികളാണ് പ്രസ്തുത ശില്പശാലയിൽ പങ്കെടുക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!