സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കിളിമാനൂർ ബി ആർ സി നഗരൂർ ഗ്രാമപഞ്ചായത്ത് കരിം പാലോട് അംഗൻവാടിയിൽ ആരംഭിക്കുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നടന്നു. നഗരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി സ്മിത പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ് ജവാദ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ കിളിമാനൂർ ബിപിസി നവാസ് കെ സ്വാഗതം പറഞ്ഞു. ബി ആർ സി പരിശീലകൻ വിനോദ്, സി ആർ സി കോഡിനേറ്റർ സ്മിത പി കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. ഗവൺമെൻറ് എൽപിഎസ് വെള്ളല്ലൂർ പ്രഥമ അധ്യാപിക ഐഷ നന്ദി പറഞ്ഞു.
