മലർവാടി ടീം ഇന്ത്യയാണ് ലിറ്റിൽ സ്കോളേഴ്സ് എന്ന പേരിൽ പരീക്ഷ സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിൽ 15 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. ജൂനിയർ,സബ് ജൂനിയർ, സീനിയർ എന്നീ തലങ്ങളിൽ ഏകദേശം 500 ഓളം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എഴുതി. ഓ എം ആർ രീതിയിലായിരുന്നു പരീക്ഷ. മലർവാടി ടീം ഇന്ത്യ ജില്ലാ സഹ രക്ഷാധികാരി റഹീം കല്ലറ, ആറ്റിങ്ങൽ ഏരിയ കൺവീനർ നാസമുദ്ദീൻ ആലങ്കോട്, ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് സലാഹുദ്ദീൻ തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. എച്ച് എസ് ഉമർ പാരന്റിംഗ് ക്ലാസ് നയിച്ചു.
