കിഴുവിലം : സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചുകൊണ്ട് കൂടുതൽ സേവനങ്ങളും, സാധനങ്ങളും ഒരു കുടക്കീഴിൽ റേഷൻ കടവഴി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരളസർക്കാർ ആവിഷ്കരിച്ച കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായുള്ള കെ-സ്റ്റോറിൻ്റെ ഉദ്ഘാടനം ചിറയിൻകീഴ് താലൂക്കിലെ കിഴുവിലം ഇടയാവണത്ത് പ്രവർത്തിക്കുന്ന എ.ആർ.ഡി. 359-ാം നമ്പർ റേഷൻ കടയെ പരിവർത്തനം ചെയ്തുകൊണ്ട് ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, സപ്ലൈസ് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു