Search
Close this search box.

അരുവിക്കര മണ്ഡലത്തിൽ എം.പി ഫണ്ടിൽ നിന്ന് പാലവും അങ്കണവാടി മന്ദിരവും

IMG-20240123-WA0029

അരുവിക്കര മണ്ഡലത്തിൽ എ.എ റഹിം എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും പാലവും അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരവും പണിയുന്നു. വിതുര ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട് ആദിവാസി മേഖലയിലെ മൊട്ടമൂട് -ഇടമൺപുറം പാലത്തിന്റെയും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ സെറ്റിൽമെന്റ് അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരത്തിന്റെയും നിർമാണോദ്ഘാടനം എ. എ റഹീം എം. പി. നിർവഹിച്ചു. എം.പി ഫണ്ടിൽ നിന്നും 41 ലക്ഷം രൂപ വിനിയോഗിച്ചാണ് മൊട്ടമൂട് -ഇടമൺപുറം പാലം നിർമിക്കുന്നത്. ചെട്ടിയാംപാറ സെറ്റിൽമെന്റ് അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരത്തിന്റെയും നിർമാണത്തിനായി 20 ലക്ഷം രൂപയാണ് എം.പി ഫണ്ടിൽ നിന്നും അനുവദിച്ചത്. ഹാൾ , കിച്ചൻ, തയ്യൽ യൂണിറ്റ്, രണ്ട് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ കെട്ടിടത്തിൽ ഉണ്ടാകും. ജി സ്റ്റീഫൻ എം.എൽ.എ ചടങ്ങുകളിൽ അധ്യക്ഷനായിരുന്നു.

തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജെ സുരേഷ്, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ് മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!