പാങ്ങോട് മുതുവിളയില്‍ പെട്രോള്‍ ബോംബ്‌ എറിഞ്ഞ്  വീട് കയറി അക്രമം നടത്തിയ പ്രതികൾ  പിടിയിൽ

IMG-20240124-WA0059

പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുതുവിളയില്‍  2023 ഡിസംബര്‍ ആദ്യവാരത്തില്‍ വീടും സ്ഥാപനവും അടിച്ച് തകര്‍ത്തു പെട്രോള്‍ ബോംബ്‌ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കേസ്സിലെ പ്രതികൾ അറസ്റ്റിൽ. കല്ലറ മിതൃമല നെല്ലിമൂട്ടിൽ കോണം മഹിളാ ഭവനിൽ മൂഴി എന്ന് വിളിക്കുന്ന വിഷ്ണു (20)  കല്ലറ ചുണ്ടു മണ്ണടി ചരുവിള പുത്തൻ വീട്ടിൽ  കിട്ടു എന്ന് വിളിക്കുന്ന അഖില്‍ (23) എന്നിവരെ ആണ് പാങ്ങോട് പോലീസ്  തമിഴ് നാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നും സാഹസികമായി പിടികൂടിയത് . സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ മൂന്ന് കേസുകള്‍ പാങ്ങോട് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു .

അക്രമത്തിന് ശേഷം കഴിഞ്ഞ ഒന്നര മാസമായി പ്രതികള്‍ ഫോണ്‍ ഉപയോഗിക്കാതെയും വീട്ടുകാരുടെ ഫോണില്‍ ബന്ധപ്പെടാതെയും പൊലീസിനെ വട്ടം ചുറ്റിച്ചു  തമിഴ്നാട് , കര്‍ണാടക, ഗോവ സംസ്ഥാനങ്ങലിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

 ഇതേതുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു .  കഴിഞ്ഞ ഒരാഴ്ചയായി അന്വേഷണസംഘം തമിഴ് നാട്ടിലും കര്‍ണാടകയിലും  നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ആണ് തമിഴ്നാട്ടിലെ വിനോദ സഞ്ചാര മേഖലയായ കൊഡൈക്കനാലിന് സമീപത്തെ  ഉള്‍വനത്തില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ താമസിച്ചു വന്ന പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ചു വന്നിരുന്ന പുതിയ സമൂഹ്യ മാധ്യമ അക്കൗണ്ട്കള്‍ വഴിയുള്ള വിളികള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി നടത്തിയ നീക്കമാണ് പ്രതികളെ കുടുക്കിയത്. പ്രതികൾക്ക് മോഷണം , അടിപിടി ഉള്‍പ്പെടെ ഉള്ള കേസുകള്‍ നിലവിലുണ്ട്.

 

തിരുവനന്തപുരം റൂറല്‍ എസ്സ്. പി എം. കെ. സുല്‍ഫിഖര്‍, നാര്‍ക്കോട്ടിക്‌ സെല്‍ ഡിവൈഎസ്പി വി.റ്റി.റാസിത്ത് ആറ്റിങ്ങല്‍ ഡിവൈഎസ്പി റ്റി. ജയകുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

പാങ്ങോട് പോലീസ് ഇന്‍സ്പെക്ടര്‍ ഷാനിഫ് എച്ച്.എസ് സബ്ബ് ഇന്‍സ്പെക്ടര്‍ ബിനിമോൾ  പോലിസ്കാരായ സിദ്ധിക്ക് എൻ വൈശാഖൻ സതീശൻ ,ഡാൻസാഫ് സബ്ബ്  ഇന്‍സ്പെക്ടര്‍ ബി ദിലീപ്, സീനിയര്‍ സി.പി.ഒ അനൂപ് എ എസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!