Search
Close this search box.

വർക്കലയിൽ വീട്ടുകാരെ മയക്കി കിടത്തി മോഷണം, അഞ്ചംഗ സംഘത്തിലെ 2 പേർ പിടിയിൽ.

eiS69Y379352

വർക്കല :വർക്കലയിൽ വീട്ടുകാരെ മയക്കി കിടത്തി മോഷണം, അഞ്ചംഗ സംഘത്തിലെ 2 പേർ പിടിയിൽ. വർക്കല ഹരിഹരപുരം എൽ.പി സ്കൂളിന് സമീപം ലൈം വില്ലയിൽ 74 വയസ്സുള്ള ശ്രീദേവി അമ്മ, മരുമകൾ ദീപ , ഹോം നേഴ്സ് സിന്ധു  എന്നിവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടു ജോലിക്ക് 15 ദിവസമായി ഉണ്ടായിരുന്ന നേപ്പാളി സ്വദേശിനി യുവതിയാണ് ഭക്ഷണത്തിൽ ലഹരി കലർത്തിയത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.  ശ്രീദേവി അമ്മയുടെ മകൻ ബാംഗ്ലൂരിൽ നിന്നും രാത്രി ഭാര്യയായ ദീപയെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് സമീപവാസിയായ ബന്ധുവിനെ വിളിച്ചു . ബന്ധു ഈ വീട്ടിൽ എത്തുമ്പോൾ 4 ഓളം പേർ ഓടി രക്ഷപ്പെടുന്നത് ആണ് കാണുന്നത്. വീടിന് ഉള്ളിൽ കയറി നോക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന 3 പേരും ബോധ രഹിതർ ആയിരുന്നു.

തുടർന്ന് നാട്ടുകാർ ഓടി കൂടി പ്രദേശത്ത് പരിശോധന നടത്തിയതിൽ ഒരാളെ പിടികൂടി .ഇയാൾ ബാഗിൽ പണവും സ്വർണവുമായി രക്ഷപെടാൻ ശ്രമിക്കവേ വീടിന് പിറകിലെ മതിൽ കമ്പിയിൽ കാൽ കുരുങ്ങി കിടക്കുകയായിരുന്നു. രാവിലെയോടെ സമീപത്തു ഒളിച്ചിരുന്ന ഒരാളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു . പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ 4 പേർ അടങ്ങുന്ന സംഘം പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു.

ദീപയുടെ മുറിയുടെ വാതിൽ കുത്തി തുറന്ന നിലയിലാണ്. അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.  വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!