ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും നഗരസഭയും സംയുക്തമായി പാലിയേറ്റീവ് കെയർ വാരാചരണത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രി അങ്കണത്തിൽ വച്ച് നിർധനരായ രോഗികൾക്ക് പോഷകാഹാര കിറ്റും വസ്ത്രവും ഉപകരണങ്ങളും വിതരണം ചെയ്തു.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ എസ്.കുമാരി ഉദ്ഘാടനകർമ്മം നിർവഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രീത സോമൻ സ്വാഗത മാശംസിച്ചു.
ഡിവൈഎഫ്ഐ ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിയാണ് സ്നേഹ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് കെ.റ്റി സിറ്റി സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
വലിയകുന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജാം, നഴ്സിങ് സൂപ്രണ്ട് ഗീത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജെ പി എച്എൻ ലില്ലി ആർ നന്ദി രേഖപ്പെടുത്തി