Search
Close this search box.

“റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും” – സെമിനാർ സംഘടിപ്പിച്ചു

IMG-20240125-WA0049

വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ ദേശീയ ഇൻസ്റ്റ്യൂട്ടിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് “റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു ഇന്ന് രാവിലെ 10 മണിക്ക് കുമാരനശാൻ ദേശീയ ഇൻസ്റ്റ്യൂട്ട് ഹാളിൽ റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടന മഹത്വവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി 26 ആം വയസ്സിൽ രക്തസാക്ഷിയായ വക്കം ഖാദറിന്റെ അനുസ്മരണ വേദിയുടെ ബാനറിൽ സംഘടിപ്പിച്ചതിനും സ്വാതന്ത്ര്യത്തിനു വേണ്ടി തന്റെ തൂലിക ചലിപ്പിച്ച മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള ദേശീയ ഇൻസ്റ്റ്യൂട്ടിൽ വെച്ച് നടന്നു എന്നുള്ളത് കൊണ്ടും ഈ സെമിനാറിന് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യൻ ഭരണഘടനയുടെആമുഖമായ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് എന്ന മഹത്തായ ആശയത്തെ റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ട് തികയുന്ന ഈ ഈ അവസരത്തിൽ നവ ഫാസിസ്റ്റ് ശക്തികളും, ഭരണകൂടവും ചേർന്നുകൊണ്ട് ശിഥിലമാക്കാൻ ശ്രമിക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വേദി ചെയർമാൻ എം.എ.ലത്തീഫ് പറഞ്ഞു.

ഇന്ത്യയിലെ മതേതര മനസ്സുകൾഇന്ന് ഏറെ ആശങ്കയിലാണ് സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യയിലൂടെ അല്ലാ നമ്മൾ കടന്നു പോകുന്നത് എന്നും ഉദ്ഘാടകൻ പറഞ്ഞു. ടി. നാസർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഗവൺമെന്റിന്റെ അധ്യാപക അവാർഡ് നേടിയ മോഹനകുമാരൻ നായർ, കവി തോന്നയ്ക്കൽ ചന്ദ്രപ്രസാദ്, എൽ.വി.എച്ച് എസ് പിടിഎ പ്രസിഡന്റ് ഉറൂബ്, മംഗലപുരം പഞ്ചായത്തംഗം ശ്രീചന്ദ്, സഞ്ജു, മോനിഷ് , ആബിദ്, നാസർ, അജയരാജ്, അനീസ്, കല്ലൂർ നിസാർ,തുടങ്ങിയവർ സംസാരിച്ചു. ദേശീയ ഗാനം ആലപിച്ച് സെമിനാർ അവസാനിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!