Search
Close this search box.

കെ.എം.സി.ഡബ്ല്യു.എഫ് (സിഐടിയു) ആറ്റിങ്ങൽ നഗരസഭ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവകാശ ദിനാചരണം സംഘടിപ്പിച്ചു

IMG-20240125-WA0054

ആറ്റിങ്ങൽ: കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ നഗരസഭ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവകാശ ദിനാചരണവും മെമ്പർഷിപ്പ് ക്യാമ്പയിനും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി തൊഴിലാളികളുടെ 18 ആവശ്യങ്ങൾ അടങ്ങിയ പത്രിക കൈപ്പറ്റി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനിൽ പുതിയതായി ചേർന്ന അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള നിർവ്വഹിച്ചു. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന യോഗത്തിൽ ജില്ലാ കമ്മറ്റി അംഗം അഡ്വ.സി.ജെ.രാജേഷ്കുമാർ അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, രമ്യാസുധീർ, എസ്.ഗിരിജ, എ.നജാം, കൗൺസിലർ ആർ.രാജു, എസ്.സുഖിൽ, എൻജിഒ യൂണിയൻ ജില്ലാ ഭാരവാഹി കെ.രാജൻ, എസ്.ഷീല, രാജാമണി തുടങ്ങിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എസ്.അമ്പിളി യോഗത്തിനു നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!