ആറ്റിങ്ങൽ: 75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിലായി പ്രവർത്തിക്കുന്ന 29 അംഗൻവാടികൾക്കും മിക്സർ ഗ്രെയിൻ്റെർ വിതരണം ചെയ്തു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉത്പന്നത്തിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഒരു മിക്സിക്ക് 3300 രൂപ നിരക്കിൽ പ്ലാൻ ഫണ്ടിൽ നിന്നും 95700 രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. അംഗൻവാടിയിൽ പഠിക്കുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിവിധതരം ഭക്ഷണങ്ങളുടെ പാചകാവശ്യത്തിനു വേണ്ടിയാണ് ഓരോ സ്ഥാപനത്തിലും മുന്തിയ ഇനം കമ്പനിയുടെ മിക്സർ ഗ്രെയിൻ്റെർ നൽകിയതെന്ന് ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭാ മന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എ.നജാം, രമ്യാസുധീർ, അവനവഞ്ചേരി രാജു, എസ്.ഗിരിജ, സെക്രട്ടറി കെ.എസ്.അരുൺ, ഐ.സി.ടി.എസ് സൂപ്പർവൈസർ രെജി, സെക്ഷൻ ക്ലർക്ക് സതീഷ്കുമാർ ജനപ്രതിനിധികൾ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.