Search
Close this search box.

സ്നേഹാരാമം പദ്ധതി – ആറ്റിങ്ങൽ ഹോമിയോ ആശുപത്രിയിൽ പൂന്തോട്ടം ഒരുക്കി

IMG_20240126_152245

ആറ്റിങ്ങൽ : മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യം വലിച്ചെറിഞ്ഞു കൂനകൾ ആയിട്ടിരിക്കുന്ന സ്ഥലങ്ങളെ കണ്ടെത്തി എൻഎസ്എസ് വോളണ്ടിയർമാരുടെ സഹായത്തോടെ വൃത്തിയാക്കി ആ പ്രദേശം എൻഎസ്എസ് വോളണ്ടിയർമാരുടെ സഹായത്തോടെ ഒരു പൂന്തോട്ടമായി മാറ്റി ഭാവിയിൽ അവിടെ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുന്ന അവസ്ഥയിലേക്ക് മാറ്റുന്ന പദ്ധതിയാണ് സ്നേഹാരാമം. കേരളത്തിൽ ഏകദേശം 2500 സ്നേഹാരംഭങ്ങൾ ആണ് ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ ഹോമിയോ ആശുപത്രിയിൽ ഗവ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൂന്തോട്ടം ഒരുക്കി. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ,പ്രിൻസിപ്പൽ ഡോ ആരിഫ് മുഹമ്മദ്‌, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ അനിത എസ്, ഡോ ഭാഗ്യശ്രീ ജെ.ബി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ സുനിൽരാജ് എൻവി, എൻ എസ് എസ് വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!