അഴൂർ : വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ. അഴൂർ പെരുങ്കുഴി പൊന്നു കെട്ടിയവിളാകം വീട്ടിൽ രതീഷിനെയാണ് എക്‌സൈസ് പിടികൂടിയത്. വീടിന് പുറത്ത് വളർത്തി വന്ന 48 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയും 30 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ആറ്റിങ്ങൽ എക്സൈസ്സ് സർക്കിൾ ഇൻസ്പെക്ടർ അർ. രാജേഷിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ സംഘവും ചിറയിൻകീഴ് എക്സൈസ് റേഞ്ച് സംഘവും നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.