വർക്കല താലൂക്കിലെ അർഹമായ കുടുംബങ്ങൾക്കുള്ള മുൻഗണനാ കാർഡുകളുടെ വിതരണോദ്ഘാടനം

IMG-20240126-WA0111

ജനകീയ പ്രവർത്തനങ്ങളിലൂടെ അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് മുൻഗണനാ റേഷൻ കാർഡുകൾ എത്തിക്കുന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി വർക്കല താലൂക്കിലെ അർഹമായ കുടുംബങ്ങൾക്കുള്ള മുൻഗണനാ കാർഡുകളുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ഒ എസ്. അംബിക നിർവഹിച്ചു. ഇലകമൺ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് സൂര്യ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസിൽ ലഭിച്ച അപേക്ഷകളും 10/10/23 മുതൽ 30/10/23 വരെ ഓൺലൈനായി അപേക്ഷകളും പരിശോധിച്ച് ആദ്യ ഘട്ട വിതരണമാണ് നടത്തുന്നതെന്നും ശേഷിക്കുന്ന മുഴുവൻ അർഹരായ കുടുംബങ്ങളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള സത്വര നാപടികൾ സ്വീകരിച്ചു വരികയാണെന്നും എംഎൽഎ അറിയിച്ചു.

ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് വർക്കല ബസ്സ്റ്റാൻഡിൽ കഴിയുന്ന ജയചന്ദ്രൻ നവകേരള സദസിന് നൽകിയ അപേക്ഷ പരിഗണിച് അദ്ദേഹത്തിന് മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് യോഗത്തിൽ വിതരണം ചെയ്തു. കൂടാതെ അടിയന്തിര ചികിത്സാ സഹായം ആവശ്യമുള്ള മാരക രോഗങ്ങൾ ഉള്ളവരുടെയും ആവശ്യമായ ഭക്ഷ്യധാന്യം ലഭിക്കാത്തവരുടേതുമായി നൂറ് കണക്കിന് അപേക്ഷകളാണ് അംഗീകരിച്ചത്.
നവകേരള സദസ്, ഓൺലൈൻ വഴി ലഭിച്ച അപേക്ഷകൾ എല്ലാം സമയബന്ധിതമായി പരിശോധിച്ച് അർഹർക്ക് മുൻഗണന കാർഡുകൾ ലഭ്യമാക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസർ വി.ബൈജു സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. മണിലാൽ സി.പി.ഐ, സജീർ കല്ലമ്പലം ഐ.എൻ.എൽ, ഒ.കെ. മോഹനൻപിള്ള കോൺഗ്രസ് എസ്, ഹുസൈൻ ഇ കേരള കോൺഗ്രസ് ജെ, സുരേഷ് ലാൽ എൻ.സി.പി. എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എ.സുലൈമാൻ കൃതജ്ഞത രേപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!