ജനകീയ പ്രവർത്തനങ്ങളിലൂടെ അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് മുൻഗണനാ റേഷൻ കാർഡുകൾ എത്തിക്കുന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ചിറയിൻകീഴ് താലൂക്കിലെ അർഹമായ കുടുംബങ്ങൾക്കുള്ള മുൻഗണനാ കാർഡുകളുടെ വിതരണോദ്ഘാടനം ചിറയിൻകീഴ് എം.എൽ.എ. വി. ശശി നിർവഹിച്ചു. ആറ്റിങ്ങൽ എം.എൽ. എ ഒ. എസ്. അംബിക യോഗത്തിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ഗീത എസ് സ്വാഗതമാശംസിച്ചു, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ജലീസ്. എം കൃതജ്ഞത രേപ്പെടുത്തി
