ആറ്റിങ്ങൽ : ആറ്റിങ്ങൽ കുന്നുവാരത്ത് കിണറ്റിൽ വീണ 14കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഏകദേശം 40അടി ആഴവും 10അടി വെള്ളവും ആൾമറയുള്ളതുമായ കിണറ്റിൽ വീണ കുട്ടിയെ ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി എഫ്ആർഒ വിഎസ് ഉണ്ണികൃഷ്ണൻ ബോഡി ഹാർനസ് ധരിച്ചു കിണറിലിറങ്ങി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കരക്കെത്തിച്ചു. സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് കാര്യമായ പരിക്കുകളോ മറ്റു ശാരീരിക ബുദ്ധിമുട്ട്കളോ ഇല്ല. കിണറിന്റെ മുകൾ ഭാഗം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് ബന്ധുക്കൾ അറിയിച്ചു.
