വർക്കലയിൽ ബസ്സിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ബാംഗ്ലൂർ വർക്കല സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് കഞ്ചാവ് പൊതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. നാല് പൊതികളിലായി 8.2 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയത് . വർക്കല പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു
സ്വകാര്യ ടൂറിസ്റ്റ് ബസിനുള്ളിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ബാംഗ്ലൂർ വർക്കലയിലേക്കുള്ള കല്ലട ടൂറിസ്റ്റ് ബസ് ഉച്ചയോടെ വർക്കലയെത്തി. വീണ്ടും വൈകിട്ട് ബാംഗ്ലൂരിലേക്ക് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാർ ബസ് ക്ലീൻ ചെയ്യുന്നതിനിടയിലാണ് സീറ്റിനടിയിൽ നാല് പൊതികളിലായി കഞ്ചാവ് കണ്ടെത്തിയത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് വർക്കല പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.8.2കിലോ കഞ്ചാവ് ആണ് നാല് പൊതികളിലായി കണ്ടെത്തിയത്.
