ആറ്റിങ്ങൽ : ആറ്റിങ്ങൽ ഇളമ്പ സ്വദേശിയായ ഡോ. നവീൻ നളിനാക്ഷ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പുരസ്‌കാരത്തിനു അർഹനായി. ബാച്ചിലർ ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ബിരുദത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർക്ക് പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും സമ്മാനിച്ചു . ആറ്റിങ്ങൽ ഇളമ്പ ഹൈസ്കൂളിനടുത്ത് താഴ്മൺകൊണം വീട്ടിൽ നളിനാക്ഷൻ നായരുടെയും , ലീലാമണിയുടെയും മകനാണ് ഡോ . നവീൻ. നയന സഹോദരിയാണ്.
