Search
Close this search box.

പോത്തൻകോട് കൊയ്ത്തൂർക്കോണത്ത് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി.

Screenshot_2024-01-30-10-43-46-46_40deb401b9ffe8e1df2f1cc5ba480b12

പോത്തൻകോട്: ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. കൊയ്ത്തൂർക്കോണം താഴെ കുന്നുകാട് കാവുവിള വീട്ടിൽ എസ്. സുധക്കാണ് (49) മൂക്കിൽ വെട്ടേറ്റത്. ഞായറാഴ്‌ച രാത്രി 11മണിയോടെയാണ് സംഭവം. കല്ലൂർ പാണൻവിളാകത്ത് ബന്ധുവിന്റെ മരണവീട്ടിൽ പോയി മടങ്ങുമ്പോഴാണ് വെട്ടേറ്റത്.

സംഭവശേഷം ഭർത്താവ് അനിൽകുമാർ ഒളിവിൽ പോയി. പോത്തൻകോട് പഞ്ചായത്തിലെ മുൻ പഞ്ചായത്തംഗമാണ് അനിൽകുമാർ. അനിൽകുമാറും സുധയും തമ്മിൽ അഞ്ചുവർഷമായി പിണക്കത്തിലാണ്. വെട്ടുകൊണ്ട് മൂക്കിൻ്റെ ഭാഗം അറ്റുതൂങ്ങി. മൂക്കിന് പതിനഞ്ചോളം തുന്നലുണ്ട്.

2019ൽ ഭർത്താവുമായി പിണങ്ങി താമസിക്കുന്ന സുധ വീട്ടുജോലി ചെയ്‌താണ് മൂന്നു പെൺമക്കളുമായി ജീവിക്കുന്നത്. ഞായറാഴ്‌ച ബന്ധുവിന്റെ മരണവീട്ടി ൽ വെച്ച് പ്രകോപനമില്ലാതെ ഇടുപ്പിൽ കരുതിയിരുന്ന കത്തിയെടുത്ത് കൊല്ലുമെന്ന് പറഞ്ഞ് വെട്ടുകയായിരുന്നത്രെ. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റതെന്ന് പറയുന്നു. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പരിക്കേറ്റ സുധ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പോത്തൻകോട് പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!