Search
Close this search box.

പ്രധാനമന്ത്രിയോട് സംവദിച്ച് കേരള സംഘം

IMG-20240129-WA0066

തിരുവനന്തപുരം: കലാഉത്സവ് ദേശീയതല മത്സരത്തിൽ സ്വർണം നേടിയ കുട്ടികൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിന് പ്രത്യേക ക്ഷണം. ജി 20 ഉച്ചകോടിക്കായി പ്രത്യേകമായി തയ്യാറാക്കിയ ഡൽഹി ഭാരത് മണ്ഡപത്തിൽ വച്ച് നടന്ന പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുന്നതിനാണ് ക്ഷണം ലഭിച്ചത്. കണ്ണൂർ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഗസൽ ഫാബിയോ, മലപ്പുറം നെല്ലിക്കുത്ത് വി എച്ച് എസ് എസ് വിദിൻ ടി, എറണാകുളം എളമക്കര ജിഎച്ച്എസ്സ്സിലെ നിരഞ്ജൻ എൻ എസ് എന്നിവർ ബി ആർ സി ട്രെയിനർ വൈശാഖ് കെ എ സിനൊപ്പമാണ് ഡൽഹിയിലെത്തിയത്. പരീക്ഷ പേ ചർച്ചയിൽ കുട്ടികൾക്ക് പരീക്ഷയോടുള്ള സമീപനം ആശങ്കകൾ, രക്ഷർത്താക്കൾ, അധ്യാപകർ കുട്ടികളെ പരീക്ഷക്ക് തയ്യാറാക്കുമ്പോഴുള്ള ഇടപെടൽ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. പ്രത്യേക ക്ഷണിതാക്കളായി റിപ്പബ്ലിക് ദിന പരേഡിലും വിജയ് ചൗക്കിൽ നടന്ന ബീറ്റിംഗ് റിട്രീറ്റ് സെറിമണിയിയിലും സംഘം പങ്കെടുത്തു.നാഷണൽ ബാൽ ഭവനിൽ നടക്കുന്ന സൽക്കാരത്തിൽ പങ്കെടുത്ത ശേഷം സംഘം തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!