വർക്കലയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറ സാനിദ്ധ്യമായിരുന്ന റാം മോഹൻ വിടവാങ്ങി. 51 വയസ്സായിരുന്നു.
പരേതനായ സുന്ദരേശന്റെയും ശാന്താ ദേവിയുടെയും മകനാണ്.
ഭാര്യ നിജ, മക്കൾ ദക്ഷിണ റാം, ധനു റാം.
സ്കൂൾ കോളേജ് തലത്തിൽ പഠിക്കുമ്പോൾ തന്നെ കെ എസ് യു വിലൂടെ മികച്ച സംഘാടകനായി വളർന്ന റാം മോഹൻ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ പല പ്രധാന പദവികളും വഹിച്ചു. ചെമ്മരുതി പഞ്ചായത്ത് അംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ നാടിനു വേണ്ടി നടത്തി. സൗമ്യനും സംസ്കാര സമ്പന്നനുമായിരുന്ന റാം മോഹനെ ഒരു നോക്ക് കാണാൻ ഇന്നലെയും ഇന്നുമായി പൂർവ്വകാല വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ജനങ്ങളാണ് എത്തി ചേർന്നത്. ശവസംസ്കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് കുടുംബ വസതിയിൽ നടന്നു. അതിനു ശേഷംവർക്കല വട്ടപ്ലാമൂട്ടിൽ നടന്ന അനുശോചന യോഗത്തിൽ എം പി അടൂർ പ്രകാശ്, നഗരസഭാ ചെയർമാൻ കെ എം ലാജി, മുൻ എം എൽ എ വർക്കല കഹാർ, നഗരസഭാ അംഗം പി എം ബഷീർ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ പങ്കെടുത്തു.