ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് വാഹനാപകടം. കാറിന്റെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്. പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് കാർ തിരിയാൻ ശ്രമിക്കവേ പുറകിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു .
പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശിയായ ബൈക്ക് യാത്രികനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
