തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണ വേദിയിൽ കേന്ദ്രം കേരളത്തെ അവഗണിക്കുന്നെന്ന് ആവർത്തിച്ച് പറഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാൽ. 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, കേന്ദ്ര അവഗണനയ്ക്ക് ആർബിഐ കണക്കുകൾ തെളിവാണെന്നും .കേരള മാതൃകയെ തകർക്കാൻ ഗൂഢാലോചനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തില്‍ കേരളം പിന്നിലായിരുന്നു. ഇപ്പോള്‍ അതില്‍ വിപ്ലവകരമായ മാറ്റം സംഭവിക്കുന്നു. ഇത് പ്രതീക്ഷാവഹമാണ്. എട്ട് വര്‍ഷം മുന്‍പ് കണ്ട കേരളമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.