Search
Close this search box.

പോത്തൻകോട് സർക്കാർ യു.പി സ്കൂളിന് ബഹുനിലമന്ദിരം

IMG-20240205-WA0046

പോത്തൻകോട് സർക്കാർ യു. പി സ്കൂളിലെ ഹൈ ടെക് ക്ലാസ്സ്‌ മുറികളോടെയുള്ള പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. കൂടുതൽ ജനങ്ങൾ പൊതു വിദ്യാഭ്യാസത്തെ ആശ്രയിക്കാൻ തുടങ്ങിയതോടെ നിരവധി ബഹുനില മന്ദിരങ്ങളാണ് ഒരോ സർക്കാർ വിദ്യാലയങ്ങളിലും ഉയരുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങൾ തന്നെയാണ് ജനങ്ങളെ സർക്കാർ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നത്. കിഫ്‌ബി ഫണ്ട്‌ ഒരു കോടി രൂപ തുക അനുവദിച്ച് ഉടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്ന പുതിയ ഒരു മന്ദിരം കൂടി അടുത്ത അധ്യാന വർഷത്തോടെ സ്കൂളിന് സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ട് വഴി 3.90 കോടി രൂപ ചെലവഴിച്ചാണ് ഇരുനില മന്ദിരം നിർമ്മിച്ചത്. 10 സ്മാർട്ട്‌ ക്ലാസ്സ്‌ മുറികളാണ് മന്ദിരത്തിൽ ഉള്ളത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍ അനിൽ അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ ഹരിപ്രസാദ്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിതകുമാരി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വേണുഗോപാലൻ നായർ, ഉനൈസ അൻസാരി, ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളുടെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, മെമ്പർമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദക്കുട്ടൻ. എം തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!