Search
Close this search box.

സംസ്ഥാന ബജറ്റ് : ആറ്റിങ്ങൽ മണ്ഡലത്തിന് 25 കോടി

eiGOAW346510

കിളിമാനൂരിൽ കായിക സമുച്ചയവും, ആറ്റിങ്ങൽ പരവൂർ പുഴക്കടവിൽ പുതിയ പാലവും, ആറ്റിങ്ങലിൽഓട്ടിസം പാർക്കുംഉൾപ്പെടെ മറ്റു നിരവധി വികസന പ്രവർത്തനങ്ങളും ഉറപ്പു നൽകി സംസ്ഥാന ബജറ്റ്.

കിളിമാനൂരിലെ നിരവധിക്കാലത്തെ ആവശ്യമായ പഴയ കുന്നുമ്മൽ പഞ്ചായത്ത് ബസ്റ്റാൻറിന് സമീപം രണ്ട് ഏക്കർ 25 സെൻറിൽ ഓപ്പൺ ഓഡിറ്റോറിയം, സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് , പ ക്രിക്കറ്റ് പിച്ച്,ഓപ്പൺ ജിം , പ്രഭാത സവാരിക്കും മറ്റും ആവശ്യമായ ട്രാക്ക് തുടങ്ങിയ പ്രോജക്ടുകൾ അടങ്ങുന്ന വിപുലമായ പദ്ധതിക്കാണ് ബജറ്റിൽ അംഗീകാരം ലഭിക്കുക. അഞ്ചു കോടിയിൽ കുറയാത്ത തുക ചെലവഴിച്ച് ആയിരിക്കും ഈ വികസനം യാഥാർത്ഥ്യമാക്കുക എന്ന് എംഎൽഎ അറിയിച്ചു.

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ നഗരസഭാ പരിധിയിലെ മുള്ളിയിൽ പ്രദേശത്തെയും കരവാരം ഗ്രാമപഞ്ചായത്തിലെ കട്ടപ്പറമ്പ് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പരവൂർ പുഴക്കടവ് പാലം പാലത്തിൻറെ മണ്ണ് പരിശോധന ഉൾപ്പെടെയുള്ളവ കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയാക്കിയിരുന്നു. പാലം നിർമ്മിക്കുന്നതിന് ആദ്യഘട്ടമായ പത്തുകോടി രൂപ പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ നിന്നും കണ്ടെത്തി ചെലവഴിക്കുന്നതിനാവശ്യമായ അംഗീകാരം ബജറ്റിൽ ഉറപ്പാക്കുന്നു.

വെള്ളിയാഴ്ചക്കാവ് പാലം പുതുക്കി പണിയുന്നതിന് രണ്ടു കോടി , നഗരൂർ ഗ്രാമപഞ്ചായത്തിലെ ശിവൻ മുക്ക് -നന്ദായി വനം – ഇറത്തി റോഡ് നവീകരണത്തിന് രണ്ടുകോടി രൂപ, ചെങ്കിക്കുന്ന് – പുല്ലയിൽ – പൊയ്യക്കട റോഡ് നവീകരണത്തിന് രണ്ടു കോടി രൂപ, ആറ്റിങ്ങലിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കുന്നതിന് ഒരുകോടി 50 ലക്ഷം രൂപ, നേതാജി മുക്ക് – കണ്ണങ്കര- തേവയിൽ – പേരയിൽ കോളനി റോഡ് – 1 കോടി 50 ലക്ഷം ,വക്കം ഗ്രാമപഞ്ചായത്തിലെ ചാവടി മുക്ക് – ഇറങ്ങു കടവ് റോഡ് – 1 കോടി എന്നിവക്കാണ് ഭരണാനുമതിയില്ലാത്ത മരാമത്ത് പ്രവൃത്തികളിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.

ഈ 25 കോടി രൂപ കൂടാതെ കിളിമാനൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് 2 കോടി രൂപ, കോട്ട റക്കോണം പാലം നിർമ്മാണം 2 കോടി രൂപ ,പുളിമൂട് – പട്ടള പുല്ലുതോട്ടം – കോയിക്കൽ മൂല- പാലവിള റോഡ് 5 കോടി രൂപ ,ആറ്റിങ്ങൽ റിംഗ് റോഡ് 5 കോടി രൂപ, ഒറ്റൂർ ഗവൺമെൻറ് എൽപിഎസ് മന്ദിരം ഒരു കോടി രൂപ, ആരൂർ ഗവൺമെൻറ് എൽ. പി. എസ് മന്ദിരം ഒരു കോടി രൂപ ,കാട്ടുചന്ത- വട്ടക്കൈത റോഡ് നിർമ്മാണം 2 കോടി രൂപ ,കിളിമാനൂർ ബൈപ്പാസ് 3 കോടി രൂപ ,വാമനപുരം നദിയിൽ അഡ്വഞ്ചർ ടൂറിസം ഒരുകോടി രൂപ, അലവക്കോട് – ഇടയ്ക്കരിക്കകം – വണ്ടിത്തടം- മണലേത്തു പച്ച റോഡ് ഒരുകോടി രൂപ, കുടിയേല – തെങ്ങുംകോണം റോഡ് ഒരുകോടി രൂപ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ യുവജനങ്ങൾക്കായുള്ള നൈപുണ്യ വികസനം അഞ്ച് കോടി രൂപ ,ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതി പത്തുകോടി രൂപ എന്നിവയ്ക്ക് ടോക്കൺ പ്രൊവിഷനും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതായി ഒ. എസ്. അംബിക ‘എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!