ആറ്റിങ്ങൽ കടുവയിൽ രാജരാജേശ്വരി എൻഎസ്എസ് കരയോഗം(4087) വാർഷിക പൊതുയോഗം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് ജി മധുസൂദൻപിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എഎസ് ശ്രീകണ്ഠന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കരയോഗം സെക്രട്ടറി വി ജി രഞ്ജിത് കുമാർ, മധുസൂദനൻ നായർ,മോഹന ചന്ദ്രൻ നായർ,ജയന്തി കൃഷ്ണ ,മധു കുമാർ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം പഠനസഹായം, കരയോഗ അംഗങ്ങളിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരെ ആദരിക്കൽ, ചികിത്സാധനസഹായം എന്നിവ വിതരണം ചെയ്തു. കരയോഗത്തിന്റെ തുടർന്നുള്ള പ്രസിഡന്റ് ആയി ഡി വിജയകുമാർ, സെക്രട്ടറിയായി ശ്രീകണ്ഠൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.