Search
Close this search box.

ഡ്രൈവർമാരെ ജയിലിലിൽ അടയ്ക്കുന്ന ഹിറ്റ് & റൺ നിയമം പിൻവലിക്കുക – സി ഐ ടി യു

IMG-20240211-WA0020

ഹിറ്റ് ആൻഡ് റൺ നിയമ വ്യവസ്ഥകൾക്കെതിരെ രാജ്യത്ത് ഡ്രൈവർമാരുടെ കടുത്ത പ്രതിഷേധം ഉയർന്നു വരികയാണ്. ഇന്ത്യൻ പീനൽ കോഡിന് പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) പ്രകാരം, വാഹനമോടിക്കുമ്പോൾ ഗുരുതരമായ റോഡപകടം ഉണ്ടാക്കുകയും പോലീസിനെയോ ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അറിയിക്കാതിരിക്കുന്ന ഡ്രൈവർമാർക്ക് 10 വർഷംവരെ ജയിൽശിക്ഷയും ഏഴു ലക്ഷം രൂപ പിഴയുമടക്കേണ്ട നിയമമാണ് കേന്ദ്രം നടപ്പിലാക്കുന്നത്. ഈ നിയമം പലയിടങ്ങളിലും ദുർവിനിയോഗം ചെയ്യും. പലരെയും അകാരണമായി ജയിലിലടക്കും. ഒരു ഡ്രൈവർമാർ പോലും ഒരു ജീവനും നഷ്ടപ്പെടുത്താൻ ശ്രമിക്കുകയോ മനപൂർവ്വം അപകടമുണ്ടാക്കുവാനോ ശ്രമിക്കില്ല. ഈ കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മോട്ടോർ ട്രാൻസ്പോർട്ട് കോൺഫെഡറേഷൻ്റെ (സി ഐ ടി യു ) നേതൃത്വത്തിൽ കേരളമൊട്ടാകെ പ്രതിഷേധ ജ്വാല തീർത്തു. ആറ്റിങ്ങലിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സിഐടിയു ജില്ലാ ജോ. സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏര്യാ പ്രസിഡൻ്റ് എം.മുരളി, യൂണിയൻ ഏര്യാ സെക്രട്ടറി എൻ.ലോറൻസ്, പ്രസന്നൻ,എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!