ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊല്ലമ്പുഴ ഭാഗത്തു വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയി കാണാതായ രണ്ടുപേരിൽ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി സതീഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഫയർ ഫോഴ്സ് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.
ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീറും സതീഷും ഒരുമിച്ചാണ് കൊല്ലമ്പുഴ ഭാഗത്തു വാമനപുരം നദിയിൽ ചൂണ്ട ഇടാൻ പോയത്. തുടർന്ന് ഇവരെ കാണാതാവുകയും ഷമീറിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം തന്നെ കണ്ടെത്തുകയും ചെയ്തു. കാൽ വഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് നിഗമനം.