വെഞ്ഞാറമൂട്: പണി നടക്കുന്ന വീട്ടിൽ നിന്ന് വയറിങ് നടത്തിയിരുന്ന മുഴുവൻ വയറുകളും മുറിച്ചെടുത്തു. സമീപത്തെ മറ്റൊരു പണിതീരാത്ത വീട്ടുമുറ്റത്ത് കൊണ്ടിട്ടു കത്തിച്ചതിനു ശേഷം ചെമ്പ് കമ്പി മാത്രം ഊരിയെടുത്തു. മുക്കുന്നുരിനു സമീപത്ത് വരുണിന്റെ പണിതീരാത്ത വീട്ടിലാണ് പുതിയ തരത്തിലെ മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ പൂട്ട് പൊട്ടിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വെഞ്ഞാറമൂട് പോലീസ് വീട്ടിലെത്തി പരിശോധ നടത്തി.