വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ തൃക്കരങ്ങളാൽ പ്രതിഷ്‌ഠിതമായ ചരിത്രപ്രസിദ്ധവും പുരാതനവുമായ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രം (പുത്തൻനട) മകം മഹോത്സവത്തിന് തൃക്കൊടിയേറി.
രാവിലെ (വ്യാഴം) രാവിലെ 10 മണി 15 മിനിട്ടിനുമേൽ 10 മണി 45 മിനിട്ടിനകമുള്ള ശുഭമുഹൂർത്ത ത്തിൽ ക്ഷേത്ര തന്ത്രി മുതുകുളം കുളങ്ങരമാം ദേവനാരായണൻ പോറ്റി തൃക്കൊടി ഉയർത്തി.
ഫെബ്രിവരി 15 മുതൽ 24 വരെയാണ് ( 1199 കുംഭം 2 മുതൽ 11 വരെ ) മഹോത്സവ ചടങ്ങുകൾക്ക്
ഫെബ്രുവരി 24 ശനിയാഴ്‌ച തിരു : ആറാട്ടോടുകൂടി തൃക്കൊടിയിറക്ക്.
പൂജാദികർമ്മങ്ങൾ, പുഷ്‌പാഭിഷേകം, തട്ടിഅലങ്കാരപുഷ്‌പം, ഐശ്വര്യപൂജ, ഗുരുപൂജ, മഹാ മൃത്യുഞ്ജയഹോമം, സോപാനസംഗീതം, ഭാഗവതപാരായണം, ഉത്സവപൊങ്കാല, നാഗരൂട്ട്, ഘോഷയാത്ര, താലപ്പൊലി, കഥകളി, അന്നദാനം, വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് പത്ത് ദിവസത്തെ മകം മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.