Search
Close this search box.

കുടുംബശ്രീയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു

eiK72AF87612

ആറ്റിങ്ങൽ: കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 17 ന് ദ്വാരക ആഡിറ്റോറിയത്തിൽ ചിറയിൻകീഴ് വർക്കല ബ്ലോക്കുകൾ സംയുക്തമായി നടത്തുന്ന കരിയർ കാർണിവല്ലിൽ എസ്.എസ്.എൽ.സി മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ടെക്നിക്കൽ പരമായി മറ്റു യോഗ്യതകളുള്ളവർക്കും പങ്കെടുക്കാം. വീട്ടു ജോലികൾ, ഹോം നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാൻ താൽപ്പര്യപ്പെടുന്നവരുടെ പ്രായപരിധി 55 വയസായിരിക്കും. ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായ വിവിധതരം നൈപുണ്യ വികസന കോഴ്സുകളിലേക്കുള്ള അഡ്മിഷൻ എടുക്കുന്നതിനുള്ള സൗകര്യവും അന്നേ ദിവസം ഉണ്ടായിരിക്കും. കരിയർ കാർണിവല്ലിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള യുവതീ യുവാക്കൾ 17 ന് രാവിലെ 9 മണിക്ക് ബയോഡാറ്റയും ഓർജിനൽ സർട്ടിഫിക്കറ്റുമായി എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0471 3586525

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!