ആലംകോട്ടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്കും കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡും പിടിച്ചെടുത്തു

IMG-20240217-WA0012

ആറ്റിങ്ങൽ : ആലംകോട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിക പ്ലാസ്റ്റിക്കും, കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡുകളും പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചില സ്ഥാപനങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി. പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡുകൾ നശിപ്പിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഹരിതകർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്താതെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ കൂട്ടിയിട്ടു കത്തിക്കുന്ന സ്ഥാപനങ്ങളെയും കണ്ടെത്തി. തുടർച്ചയായി നീയമലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിച്ചതായി സെക്രട്ടറി കെ.എസ്. അരുൺ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!