Search
Close this search box.

വർക്കലയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

ei9DX7T18143

വർക്കല :വർക്കലയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  അയിരൂർ കടവുങ്കര സ്വപ്നവീട്ടിൽ ഗോപകുമാർ ലീല ദമ്പതികളുടെ മകൻ ഗോകുലിനെ(23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയോടെ  കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണുന്നത്.

തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയായിരുന്നു  ​ഗോകുൽ. അസ്വാഭാവിക മരണത്തിന് അയിരൂർ പൊലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്നുള്ള അഭ്യുഹങ്ങൾ നാട്ടുകാർക്കിടയിൽ ഉണ്ടെങ്കിലും അയിരൂർ പോലീസ്  ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!