അധ്യാപകനും കഥാകൃത്തുമായ അമീർ കണ്ടലിൻ്റെ ബാലസാഹിത്യ കൃതി ഒരിക്കൽ ഒരുദേശത്ത് പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരി പ്രൊഫ. ജെ.ദേവിക നിർവ്വഹിച്ചു.തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ടീച്ചേഴ്സ് മൂവ്മെൻറിൻ്റെ സമ്മേളന വേദിയിലെ ചടങ്ങിൽ സി.പി.രഹനടീച്ചർ പുസ്തകം ഏറ്റുവാങ്ങി.സജീദ് ഖാലിദ്, എസ്.കമറുദീൻ, ബഷീർ വല്ലപ്പുഴ,, സതീശ് കുമാർ പി.കെ, എ.എ കബീർ, നാസർ ഇ.എച്ച് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ ലോകത്ത് സ്നേഹത്തിൻ്റേയും സൗഹൃദത്തിൻ്റേയും സൗരഭ്യം പരത്തുന്ന കഥകളുടെ സമാഹാരമായ ഒരിക്കൽ ഒരുദേശത്ത് കോഴിക്കോട് കൂര ബുക്സാണ് പ്രസിദ്ധീകരിച്ചത്.