ആലംകോട് ഗവ എൽപിഎസിന്റെ 114ആമത് വാർഷികം ‘തകധിമി- 2K24’ നടന്നു 

IMG-20240223-WA0009

ആലംകോട് : ആലംകോട് ഗവ എൽപിഎസിന്റെ 114 മത് വാർഷികം ‘തകധിമി- 2K24’ വർണ്ണാഭമായ പരിപാടികളോടെ നടന്നു. രാവിലെ 10 മണി മുതൽ നടന്ന വിദ്യാർത്ഥികളുടെ കലാവിരുന്നിൻ്റെ ഔപചാരികമായ ഉദ്ഘാടനം എച്ച് എം റീജാ സത്യൻ  നിർവഹിച്ചു. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടന്ന  സമാപന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം അധ്യക്ഷനും എസ് എം സി ചെയർമാൻ നാസിം സ്വാഗതവും പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ആറ്റിങ്ങൽ  മുൻസിപ്പാലിറ്റി ചെയർപേഴ്സൺ എസ് കുമാരി സംസാരിച്ചു. എച്ച് എം റീജാ സത്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ തയ്യാറാക്കിയ കുട്ടികളുടെ മാഗസിൻ- ‘പട്ടം’ ചെയർപേഴ്സൺ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ തുളസീധരൻപിള്ള ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്കൂൾ പത്രം- ‘ജാലകം’ അദ്ദേഹം പ്രകാശനം ചെയ്തു.

 

 ആറ്റിങ്ങൽ  ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി സംസാരിച്ചു.രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും മിസ്റ്റർകേരള ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അൽത്താരിഫിന് സ്കൂളിന്റെ ഉപഹാരം ചെയർപേഴ്സൺ  സമർപ്പിച്ചു.ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ എന്റെ ഡയറി- സചിത്ര പുസ്തകം പ്രകാശനം നിർവഹിക്കപ്പെടുകയും വിദ്യാർത്ഥികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. എൽ.എസ്.എസ് വിജയിക്കുള്ള ഉപഹാരം, ക്ലാസ് ടോപ്പേഴ്സിനുള്ള ഉപഹാരങ്ങൾ, ശാസ്ത്ര- ഗണിത- കലോത്സവ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കൽ, ക്വിസ് മത്സര വിജയികളെ ആദരിക്കൽതുടങ്ങിയ പരിപാടികൾ നടന്നു. നല്ല ജനപങ്കാളിത്തത്തോടെ നടന്ന വാർഷിക പരിപാടികൾ സ്കൂളിന്റെ യശസ്സ് ഉയർത്തുന്ന ഒന്നായി മാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!