കണിയാപുരം മുസ്ലിം ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ പ്രവാസി കൂട്ടായ്മയായ എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ മൂന്നാമത് വാർഷികാഘോഷം അജ്മാൻ അൽ റൗദ ഫാം ഹൗസിൽ യുഎഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ അഷറഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. കരിച്ചാറ ഷാജി അധ്യക്ഷനായിരുന്നു. പെർഫെക്റ്റ് ഗ്രൂപ്പ് എംഡി അഡ്വക്കറ്റ് എം സിറാജ്, പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ച ആനന്ദ് ദാമോദരൻ, പ്രസിദ്ധ ഗായകൻ ജമാൽ പാഷ, മധു പള്ളിപ്പുറം, ഗോപൻ പള്ളിപ്പുറം, കുഴിയിൽ ഹാമിദ് തോട്ടിങ്കര നജീബ്, മുജീബ് കുമ്മിൻസ്, അൻവർ പെരുമാതുറ എന്നിവർ സംസാരിച്ചു. പള്ളിപ്പുറം മുഹമ്മദ് ഷാഫി സ്വാഗതവും റിൻസി വിനോദ് നന്ദിയും രേഖപ്പെടുത്തി.രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് പ്രസിദ്ധ ഗായകൻ ജമാൽ ബാഷ, കഴക്കൂട്ടം ഷാഫി എന്നിവരുടെ ഗാനമേള അതിമനോഹരമാക്കി. സെമിനാറുകൾ, ഗ്രൂപ്പ് ചർച്ചകൾ,കുടുംബ സംഗമം വിവിധ കലാപരിപാടികൾ തുടങ്ങിയവ രണ്ടുദിവസം നീണ്ടുനിന്ന പരിപാടികൾക്ക് കൊഴുപ്പേകി. വിവിധ എമിറേറ്റ്സുകളിൽ നിന്നും പങ്കെടുത്ത കൂട്ടായ്മയിലെ അംഗങ്ങൾക്ക് താമസിക്കുവാനുള്ള സൗകര്യങ്ങൾ കൂട്ടായ്മ ഒരുക്കിയിരുന്നു.