ത്രിതലപഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ 2.72 കോടി രൂപ ചെലവഴിച്ച് അഞ്ചുതെങ്ങ് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. വി ശശി എംഎൽഎ അധ്യക്ഷനായി.
കടലോര ഗ്രാമ പഞ്ചായത്തായ അഞ്ചുതെങ്ങിൽ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുവരുന്ന ജലക്ഷാമത്തിനു ശാശ്വതപരിഹാരം കാണുവാനായാണ് സമഗ്ര ശുദ്ധജല പദ്ധതിക്ക് രൂപം നൽകിയത്.
പദ്ധതി പൂർത്തീകരണത്തോടെ എല്ലാ ദിവസവും പഞ്ചായത്ത് പ്രദേശങ്ങളിൽ പൂർണ്ണമായും കുടിവെള്ളമെത്തുമെന്നാണ് പ്രതീക്ഷ.
പഞ്ചായത്ത് പ്രസിഡൻ്റ് വി ലൈജു, ബ്ലോക്ക് പ്രസിഡൻ്റ് പി സി ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്, എക്സിക്യൂട്ടീവ് എൻജിനിയർ വി സന്തോഷ്, ലിജാ ബോസ്, ജോസഫിൻ മാർട്ടിൻ, ബി എൻ സൈജുരാജ്, സ്റ്റീഫൻ ലൂയിസ്, ഫ്ലോറൻസ് ജോൺസൺ, ജയശ്രീ രാമൻ, സരിത ബിജു, സജിസുന്ദർ, ഡോൺ ബോസ്കോ, സോഫിയ ജ്ഞാനദാസ്, മിനി ജൂഡ്, കെ പുഷ്കരൻ, സി പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആർ ജെറാൾഡ്, എസ് പ്രവീൺ ചന്ദ്ര, പി രാജീവ് എന്നിവർ സംസാരിച്ചു.